
------------------------
വൈകുന്നേരങ്ങളില്‍ അല്പനേരം സൌഹൃദകൂട്ടായ്മകള്‍ സ്നേഹം പങ്കുവയ്ക്കുന്ന ഇടം... കലപില കലപിലയെന്നോണം കൊച്ചുകുട്ടികള്‍ വെയിലിറങ്ങും മുന്‍പേതന്നെ അന്നത്തെകളിയുടെ കോപ്പുകൂട്ടല്‍ നടത്തുന്നു, പിന്നെ യുവത്വങ്ങളുടെ അതി ഗംഭീര ചര്‍ച്ചകള്‍, ശേഷം പഴയ ‘വീര സാഹസിക കഥകളുമായി’ മുടി നരച്ച മുതിര്‍ന്ന കുട്ടികള്‍..,: അങ്ങനെ എല്ലാവരെയും, എല്ലാത്തിനെയും ഉള്‍കൊള്ളുന്ന വായനശാല....
പിന്നെ സായാഹ്ന ചിട്ടി, അത്യാവശ്യം വിപ്ലവ ചര്‍ച്ചകള്‍, അഭ്യസ്ത വിദ്യരുടെ വക ചെറിയൊരു റ്റ്യൂഷന് ക്ലാസ്, അങ്ങനെ നിരവധിയനവധി കാര്യങ്ങള്‍ വേറെയും.... പത്രങ്ങളും പുസ്തകങ്ങളുമായി ചെറിയൊരു ലോകം അങ്ങനെയും.... ഒരു കാലത്ത് നാടിന്റെ ഓരോ മിടിപ്പും ആരംഭിച്ചിരുന്നത് ഈ ഗ്രാമീണ-ജനകീയ വായനശാലയില്‍ നിന്നാണ്... എന്നാല്‍ അതിന്നീ അസ്ഥിപഞ്ജരത്തിലൊതുങ്ങിയിരിക്കുന്നു... ചുമരുകളില്‍ നിറഞ്ഞ ചോരപൊടിയുന്ന ചിലകയ്യൊപ്പുകള് മാത്രം ബാക്കി... എങ്കിലും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ചുരത്തിക്കൊണ്ട്.... ഇന്നും.......

