Thursday, May 14, 2009

മലയാളിയുടെ അഭിമാനം...(ചര്‍ച്ചാമൂല:1)

ഈയിടെ ഒരു discussion കണ്ടു... നമ്മുടെയൊക്കെ "അഭിമാനമായ ശ്രീശാന്ത്" ഇപ്പോള്‍ മലയാളികളെ നിരാശപ്പെടുത്തുന്നൊ?" എന്ന രീതിയിലുള്ള ചോദ്യവുമായി...
അദ്‌ഭുതം തോന്നാറുണ്ട് ഇങ്ങനെ ചിലതൊക്കെ കേള്‍ക്കുമ്പോള്‍...!
അഭിമാനമെത്രെ!! ഹ..!.. പ്രബുദ്ധരായ കേരളീയ ജനതയുടെ അഭിമാനം ആരിലൊക്കെ?.
നമ്മള്‍ അഭിമാനിക്കുന്നതില്‍ എന്തെങ്കിലും യുക്തി ആരെങ്കിലും തിരഞ്ഞിട്ടുണ്ടൊ.?

ഞാന്‍ ചിലതൊക്കെ സൂചിപ്പിക്കട്ടെ,

നൂറായിരം പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന കേരളം..

രണ്ടുനേരമെങ്കിലും വയറു നിറയ്ക്കാന്‍ അദ്ധ്വാനിച്ച്, ഒടുക്കം കടം കയറി ആത്മഹത്യ ചെയ്യുന്നവരുടെ കേരളം..

തൊഴിലെടുക്കാന്‍ തൊഴിലുകളില്ലാതെ, എന്നാന്‍ അരിവാങ്ങാന്‍ കാശില്ലാതെ മാംസം വില്‍ക്കാനായി പുറപ്പെട്ടവരുടെ കേരളം....

വിശന്നു കരയുന്ന കുഞ്ഞിന് ഒരുനേരം ഭക്ഷണം നല്‍കാന്‍ സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ കേരളം....

നല്ല കായിക താരങ്ങളായിട്ടും സാമ്പത്തികപ്രശ്നംമൂലം മാത്രം കൂലിവേലചെയ്യുന്നവരുടെ കേരളം...

നല്ല നടന്മാരായിട്ടും, എഴുത്തുകാരായിട്ടും, കലാകാരന്മാരായിട്ടും അവസരങ്ങള്‍ നിഷെധിക്കപ്പെടുന്നവരുടെ കേരളം.....

ഈ കേരളത്തില്‍ നിന്നും ഓരോ റണ്ണിനും കാശുനേടുന്ന,
മനുഷ്യന്റെ കുടിവെള്ളം മുട്ടിക്കുന്ന ഉല്പന്നങ്ങളുടെ പ്രചരണത്തിനിറങ്ങിയ,
'നമ്മുടെ പൊന്നോമന കളിക്കാര്‍' [ശ്രീശാന്തടക്കം ആരായാലും] കേരളത്തിന് അഭിമാനിക്കാവുന്ന വകയാണൊ.?
എന്നെ സംബന്ധിച്ചിടത്തോളം അല്ല....
എന്നാല്‍ അദ്ദേഹം തന്റെ കോടികളില്‍,
ചിതലരിക്കുന്ന ചില നോട്ടുകെട്ടുകളെങ്കിലും തെരുവിലേക്ക് വലിച്ചെറിഞ്ഞിരുന്നെങ്കില്‍ അഭിമാനിക്കാനുള്ള വക ഉണ്ടായേനെ നമുക്ക്...
അല്ലാതെ................................ ഇല്ല...

ഒരുനേരത്തെ ആഹാരത്തിനുവേണ്ടീ മോഷ്‌ടിക്കാനിറങ്ങുന്നവര്‍ ഒരുഭാഗത്ത്... മതിലുകള്‍ക്കുള്ളില്‍ നാലുനേരം വിറ്റാമിനുകള്‍ കലക്കി കുടിച്ച് അതു ഒഴുക്കിക്കളയാന്‍ പാടുപെടുന്നവര്‍ മറ്റൊരു ഭാഗത്ത്...
ഒരു ഭാഗം നമ്മുടെ അഭിമാനമാവുമ്പോള്‍ മറ്റേ ഭാഗത്തേക്ക് ആരുടെയും കണ്ണുകള്‍ എത്തുന്നേ ഇല്ല...
ഇതാണൊ പ്രഭുദ്ധത..???

ദിവസം മൂന്നു നേരം ആഹരിക്കാന്‍ വകയില്ലാത്തവര്‍ അധിവസിക്കുന്ന നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്താണ് പിറന്നാള്‍ സമ്മാനമായി മുന്നൂറ് കോടിയുടെ വിമാനം നല്‍കപ്പെട്ടതെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനമൊ, അദ്‌ഭുതമൊ ആണോ, അപമാനമല്ലെ തോന്നേണ്ടത്...?

വിദ്യയ്ക്കും, വിശപ്പിനും വകയില്ലാതെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുടെ ഇടയില്‍ നിന്നാണ് ഈ പറയപ്പെടുന്നവരെല്ലാം "കളിയിലെ കേമന്‍" എന്നതിനുള്ള കോടികളുടെ പുരസ്കാരം ഒരു നാണവുമില്ലാതെ രണ്ടുകയ്യുംനീട്ടി വാങ്ങുന്നത് എന്ന യാദാര്‍ത്ഥ്യബോധം, പലരെയും അവരില്‍ അഭിമാനിക്കുന്നതിനു പകരം സഹതപിക്കാന്‍ പ്രേരിപ്പിക്കുന്നു......

തീവ്രവാദി ആക്രമണത്തില്‍ നമ്മുടെ നാടിനും നമുക്കും വേണ്ടി സ്വന്തം ജീവന്‍‌തന്നെ ബലി നല്‍കിയ ജവാന്‍-: അദ്ദേഹത്തിന്റെ കുടുംബത്തിനു നല്‍കിയ സഹായം വെറും മൂന്നു ലക്ഷം രൂപ... ആരോ എറിഞ്ഞ പന്ത് ഏറ്റവും കൂടുതല്‍ ഉയരത്തില്‍ പായിച്ച കളിക്കാരന് മുപ്പതിനു മേലെ ലക്ഷങ്ങള്‍.... ഇതില്‍ അഭിമാനിക്കാന്‍ നമുക്കാവുമൊ.? (എനിക്കാവില്ല!)

"നടീ-നടന്മാര്‍ക്ക് ക്ഷേത്രങ്ങളുയരുന്നു" എന്ന വാര്‍ത്ത 'മനുഷ്യമനസ്സുകളെ',
മഴയേല്‍ക്കാതെ കഴിയാന്‍ വീടില്ലാത്ത കടത്തിണ്ണകളുടെ സന്തതികളുടെ അടുത്തെത്തിക്കാത്തതെന്തെ?...
'താരാരാധന'യുടെ പേരില്‍, ഖുശ്ബുവിനു കെട്ടിയ ക്ഷേത്രത്തിന്റെ പേരില്‍ തമിഴ്ജനതയെ പരിഹസിക്കുന്ന മലയാളികള്‍ മമ്മൂട്ടിക്കുവേണ്ടിയും ഈ ഏര്‍പ്പാടിനു മുതിര്‍ന്നു എന്നത് "മലയാളികളുടെ തൊലിയുരിക്കുന്ന വാര്‍ത്തയായിപ്പോയി" എന്ന് എത്ര പേര്‍ ചിന്തിച്ചു.?
ഒരാളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കണമെന്നത് ന്യായം... എന്നാല്‍ മറുപക്ഷത്തെ മറന്നുകൊണ്ടാവരുത് ഇതൊന്നും എന്നുമാത്രം... അമാനുഷിക വല്‍കരണത്തില്‍ നിന്നും, അന്ധവിശ്വാസങ്ങളില്‍ നിന്നും, നിരവധി പേര്‍ ചോരയും നീരും നല്‍കി രക്ഷിച്ച ഒരു സമൂഹമാണ് ഇന്ന് ഇത്തരത്തില്‍ അധപ്പതിക്കുന്നത് എന്ന കാര്യം ചിന്തിക്കേണ്ടുന്ന കാര്യമല്ലെ?... ആധുനികയുഗത്തില്‍ നിന്നും ശിലയിലേക്ക്....

"അടുത്ത ലോകമഹായുദ്ധത്തില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തായിരിക്കുമെന്ന് എനിക്കറിയില്ല... എന്നാല്‍ എനിക്കുറപ്പാണ് അതിനും ശേഷമുള്ള ലോകമഹായുദ്ധത്തില്‍ ആയുധം 'കല്ല്' ആയിരിക്കും എന്ന്....!!." ഈ മഹത്തായ വാക്കുകള്‍ ഞാന്‍ ഇവിടെ ഓര്‍മിപ്പിക്കട്ടെ.....

ഇന്ത്യന്‍ ടീം പാക്കിസ്ഥാനെ തോല്പിക്കുമ്പോള്‍ ഉയര്‍ന്നു ചാടുന്ന ദേശീയതയെ നാം പുച്ഛിക്കണം...
അവിടെ ഒഴുകുന്ന പണം വേണ്ട,
കോളയും, സ്നാ‌ക്‌സും മതിയായേക്കും ഈ പട്ടിണിക്കൊരു അറുതി വരുത്താന്‍...

അതിനായൊരു ചുവട് ഇവരാരെങ്കിലും വയ്ക്കുമ്പോള്‍ അതിലഭിമാനിക്കാം നമുക്ക്... ഒപ്പം
ഞാനുമുണ്ട്.....

11 comments:

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

hi.... post your comments here.... this is my opinion..

കല്യാണിക്കുട്ടി said...

onnu maari chinthikkaan neramaayi ennu thonnippikkunna post...palappozhum nammal kaanaatha allenkil kandillennu nadikkunna pala kaaryangalum...........kollaam.........

ഹന്‍ല്ലലത്ത് Hanllalath said...

വ്യവസ്ധിതികളില്‍ മനം മടുത്ത്തായിരുന്നു പണ്ട് പലരും വിപ്ലവങ്ങളിലേക്ക് ഇറങ്ങി നടന്നത്...
നമ്മള്‍ ഇനിയേതു വിപ്ലവത്തിലേക്കാണ് മുന്നിട്ടിറങ്ങേണ്ടത്..?
വിപ്ലവ വാദികളെല്ലാം ഫണ്ടിംഗ് ഏജന്റുമാരായ ഈ കാലത്ത്...പ്രത്യാശയ്ക്കു പോലും വകയില്ലാത്ത നമ്മളെന്തു ചെയ്യണം,.?
ക്ഷുഭിത യൌവനത്തിന്റെ പ്രതിഷേധ അക്ഷരങ്ങളെ വായിചെടുക്കുന്നു അഭിമാനത്തോടെ...

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

"വിപ്ലവ വാദികളെല്ലാം ഫണ്ടിംഗ് ഏജന്റുമാരായ"
ഞാന്‍ ഇതിനോട് യോജിക്കുന്നില്ല...
ചിലരുടെ പ്രവര്‍ത്തനം എല്ലാരുടെയും ആകില്ലല്ലൊ...
പിന്നെ.,, ചിലരുടെ മൂല്യച്ച്യുതി ആശയത്തെതന്നെയും വിലകുറച്ചു കാണാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ട്....
അതു സത്യം..... അല്ലെ???????..?

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

ഇതൊന്നും മാറ്റാന്‍ കഴിയാത്തതല്ല എന്നാണ് എനിക്കു തോന്നുന്നത്....
ചിലരെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചാല്‍,, ചിലരെങ്കിലും 'ഇത്തരം അഭിമാനികള്‍' ആവാതിരുന്നാല്‍,, ചിലരെങ്കിലും പ്രതികരിച്ചാല്‍,, കാലാന്തരത്തില്‍ മാറും.... മാറില്ലെന്നു വിചാരിച്ച എന്തെല്ലാം മാറിയിരിക്കുന്നു... ഇല്ലെ..?
അതുപോലെ ഇതും...

[[അതിനായി, ആദ്യം നമുക്കു സ്വയം മാറാം,,, പിന്നെ മാറ്റം പ്രചരിപ്പിക്കാം....]]

വിപ്ലവം ജയിക്കട്ടെ......

Unknown said...

അളിയാ....പൊളിച്ചു.....കിടിലന്‍ പോസ്റ്റ്‌,,,നിന്ടെയ്‌ തലയില്‍ ഇത്ര വല്ല്യ ചിന്തപുശ്പ്പനങ്ങള്‍ ഉണ്ടായിരുന്നൊ?

sajith prabhan said...

Suhruthe....
70 - 80 kalaghattathil prathikarana sheshiyulla ...chaithanyamulla oru yuva thalamura nammude naattil undaayirunnu....muthalalitha shakthikal aa vibhagathe illathaakkaan nadathiya parishramangalude baki pathramaanu inneee kaanunna nirvikaaratha... vidyarthikalude prathikarana sheshi illathakkan manoramayiloode muthalalithavum deepikayiloode catholica sabhayum ethramaathram kashtappettuvennu orkkuka.... avasaanam avar vijayichu.... samanya janam thottu.... muthalalithathinu eppozhum athindethaya vazhikal undu... product marketing anavarude lakshyam.... athinay avarude thalachoril udicha ashayangalanu cricket.... loka sundaripattam ..... angane palathum.....athonnum orthu vilapichittu karyamilla.... prathikarikkenda samayathu naam manoramayum deepikayum uyarthipidichu.... ini ennum koranu kumbilil thanne kanji !!!!!

Unknown said...

ഡാ പ്രണയത്തിനെ കുറിച്ച ഒരു ലേഖനം എഴുതാമോ?
ഒരു നല്ല പ്രനയത്തെയ്‌ കുറിച്ചും....സ്നേഹം പ്രതികരമാകുന്ന വികാരത്തെ കുറിച്ചും?

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

I'll try.... but.... know... mood one thing...

Unknown said...

ee kochu thalayil ithrem valiya kaaryangalonnum vekkalle mone....
kuzhappamaavum...
hihi..

Unknown said...

good work.....