Monday, May 25, 2009

ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....















സൂര്യന്‍ കുടിച്ചു വറ്റിച്ച മണ്ണിന്‍‌ഞരമ്പുകളില്‍ ജീവരക്തമായിക്കൊണ്ട്,
നനുത്ത ആ തുള്ളികള്‍ പ്രവഹിച്ചു തുടങ്ങി.....
ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....

പുതുമയുടെ കാലമാണ് മഴക്കാലം....
പ്രകൃതിതന്നെ ഋതുമതിയാകുന്ന,
എങ്ങും പച്ചപ്പുപരത്തിക്കൊണ്ട് തളിരുകള്‍ തലപൊക്കുന്ന,
പുതിയൊരു ഊര്‍‌ജ്ജവും, ആര്‍‌ജ്ജവവും കൈവരിച്ചുകൊണ്ട് മനസ്സിലെ ബാല്യം തലപൊക്കുന്ന മഴക്കാലം....
അത് നാട്ടിന്‍പുറങ്ങളില്‍ ഒരാഘോഷത്തിന്റെ പരിവേഷം തന്നെ സ്വീകരിക്കുന്നു.....

അതെ.., ആരവങ്ങളും ആര്‍‌പ്പുവിളികളുമായി, വലിയ കാലവ്യതിയാനമില്ലാതെതന്നെ മറ്റൊരിടവപ്പാതി കൂടി.....
ഇടവപ്പാതിയെന്ന ഓമനപ്പേരില്‍ മഴ മനുഷ്യര്‍‌ക്കു കൂട്ടുകാരനും,കൂട്ടുകാരിയുമാവുന്ന അവസ്ഥ.....
ഇടവമാസത്തിന്റെ പകുതിയില്‍ ആരംഭിക്കുന്ന മഴയ്ക്ക് 'ഇടവപ്പാതി'യെന്നു പേരിട്ടതിലും കാണാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തില്‍ കൈമാറിയ ആ അനുഭവപാഠം....
**********
മഴക്കളികള്‍ കേരളത്തില്‍ [പ്രത്യേകിച്ച് മലബാറില്‍] വേറെതന്നെ ഉണ്ട്....
കടലാസു തോണികളൊഴുക്കിയും, കാലുകൊണ്ട് ചാലുകീറി വെള്ളത്തെ വഴിതിരിച്ചുവിട്ടും ചെറിയ കുട്ടികള്‍ മഴക്കാലം ആഘോഷിക്കുമ്പോള്‍
'വലിയ' കുട്ടികള്‍ വാഴത്തടികൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങള്‍, വെള്ളം നിറഞ്ഞു 'കടലുപോലെയായ' പാടങ്ങളില്‍ ഇറക്കി വള്ളംകളി ആയിരിക്കും....

മാങ്ങയുടെയും, ചക്കയുടെയും കാലം കഴിഞ്ഞെത്തുന്ന മഴക്കാലത്ത്, മാങ്ങയും, ചക്കയും കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ യധേഷ്ടമുണ്ടാവും..... തണുപ്പത്ത് അതും തിന്നുകൊണ്ട് ഉമ്മറപ്പടിയില്‍ മഴയുടെ ഭംഗിആസ്വദിച്ചുകൊണ്ട് കൂനിക്കൂടിയിരിക്കുന്നതും നല്ല ചില മഴക്കാല‌ദൃശ്യങ്ങളില്‍ ഒന്ന്........
*********












[photo2:Vipin]


ഇതൊന്നും പോരാതെ ഇടിയും മിന്നലുമായി മഴയും അതിന്റെ ശക്തി തെളിയിക്കും.....
പ്രകൃതിയും, മനുഷ്യനും കൈകോര്‍ക്കുന്ന അസുലഭ, സുന്ദര നിമിഷങ്ങള്‍....
ഇതൊക്കെ ഗ്രാമത്തിന്റെ മുഖങ്ങള്‍.....
********
നാഗരീകതയില്‍ ഈ നൈര്‍മല്യം കാണുക പ്രയാസം....
ഓടകളിലെ കരകവിഞ്ഞൊഴുകുന്ന മാലിന്യം ചവിട്ടാതെ കടന്നുപോകാന്‍ പാടുപെടുന്നവരുടെ ശാപവാക്കുകളാണ് അവിടെ മഴയെ എതിരേല്‍ക്കുന്നത്....
ചിലപ്പോള്‍, പെയ്യുന്നത് നിഷ്കളങ്കമായ സ്ഫടികത്തുള്ളികളുമാവില്ല.., തൊട്ടാല്‍ പൊള്ളുന്ന തീക്കനലുകളാണ്....
മനുഷ്യന്‍ തന്നെത്തന്നെ മറന്നതിന്റെ ഫലം....
********
"ഇനിയും മരിക്കാത്ത ഭൂമി...,
നിന്‍ ആസന്നമൃതിയില്‍ നിനക്കാത്മശാന്തി"
എന്ന കവിവചനം നല്‍കുന്ന ഉത്കണ്ഠയാണ് സന്തോഷത്തേക്കാള്‍ ഇന്നു മനസ്സില്‍ മുന്നിട്ടു നില്‍കുന്നത്....
ജീവന്‍ തുടിക്കുന്ന, ഇനിയും മരിക്കാതെ ബാക്കിയുള്ള ആ ഭാഗങ്ങളെയെങ്കിലും നമുക്കു സം‌രക്ഷിക്കാം....
********
പ്രകൃതിയുടെ നന്മകള്‍ അറിഞ്ഞുകൊണ്ട്, ഈ മഴക്കാലം നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന ആശംസകളോടെ‍..,, നന്ദി......








****************************************************************
താങ്കളുടെ മഴക്കാലാനുഭവങ്ങള്‍ പങ്കുവയ്‌ക്കുമല്ലൊ....?!!
:-)
*****************************************************************

12 comments:

Raman said...

Superb Post. Mazhakkalathintey varavu unarthikondulla ee post adimanoharamaaai. Ottin purathu ninnu veezhunna mazhathullikalude aa drishyam koodiyaayappol oru paalpaayasam kudicha pratheethi.

Thank u mashe. Continue this.

Bhavukangalode

Raman

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

thanks........
paalpaayasamaayillenkilum oru madhuram nalkanam ennaa aagrahichath

വാഴക്കോടന്‍ ‍// vazhakodan said...

Mazha eppozhum oru kulirulla ormmayaanu. pratyekichu ivide dubaayiyiyil chuttu pollumbol.....

kalivallam said...

ദുഷിച്ച രക്തം മണക്കുന്ന,
ശേഷ ജീവിതത്തിന്റെ സായന്തനങ്ങളില്‍
ഓര്‍മ്മകള്‍ വിരുന്നിനെത്തുമ്പോള്‍ ,
സുഹൃത്തേ ഞാനോര്‍ക്കും ആ നല്ല നാളുകളെ ...
എന്‍റെ നല്ല നാടന്‍ വഴികളെ,,
നിന്റെ അറിവിന്റെ
ചുഴികളിലേയ്ക്ക്
വികൃതിയുടെ ഗാഡനിശബ്ദത
പറിച്ചു നട്ടതിന്
ഇവന്
ശിക്ഷയായ്
കല്പിച്ചാലും ......!!!
ഇനിയൊരു ബാല്യകാലം കൂടി .....

കൊള്ളാം ധനേഷ് .... നന്നായിരിക്കുന്നു... കളിവള്ളങ്ങള്‍ എന്‍റെയും വീക്നെസ് ആയിരുന്നു....
.

Unknown said...

കളിവള്ളങ്ങളില്‍ എനിക്ക് പണ്ടേ താല്‍പ്പര്യം കുറവായിരുന്ന്നു,,...വീട്ടിനടുത്തുള്ള ആശാരിമാമനെ കൊണ്ട് ഒരു ചെറിയ കപ്പല്‍ സംഘടിപ്പിച്ചു. ആ
കപ്പലുമായി കൂട്ടുകരുടെയ്‌ ഇടയില്‍ ഞാന്‍ മുള്‍ട്ടാന്‍ ആയി നടനിട്ടുന്ദ്‌...ഹ ഹ ഹ....

പാവപ്പെട്ടവൻ said...

മഴക്കാലത്തിന്റെ ഈ കുളിരിലെക്കൊരു പോസ്റ്റ് ആശംസകള്‍

anupama said...

the much awaited mazhakalam started;feeling nice.my favourite hobby was that kalivanchi........my prayers for its safe sailing.....
beautiful images.......
and now,the rain brings the lost memories again....
keep writing.
sasneham,
anu

Appu Adyakshari said...

ധനേഷ്, ഗ്രാമത്തിലെ മഴക്കാലം അതൊന്നു വേറെതന്നെ. ആ കുളിര് ഒരിക്കല്‍ കൂടി മനസ്സിലെത്തിച്ചു ഈ പോസ്റ്റ്‌ ! വളരെ നന്ദി.

Raman said...

Naveen Saar

ദുഷിച്ച രക്തം മണക്കുന്ന,
ശേഷ ജീവിതത്തിന്റെ സായന്തനങ്ങളില്‍

Ithetha saadanam. Thakarthu ttto.

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

നന്ദി...
(അഭിപ്രായങ്ങള്‍ തുടരുക)
**************************
നിങ്ങളുടെയൊക്കെ അനുഭവങ്ങളും പങ്കുവയ്‌ക്കു..
ഇതിന് ഞാന്‍ "നാട്ടുവര്‍ത്താനം" എന്ന പേരിട്ടതുതന്നെ ഒരല്പം നാട്ടുവര്‍ത്തനമാകാം എന്നു കരുതിയാണ്...
ഈ ഇന്റെര്‍‌നെറ്റ് ലോകത്ത് നമ്മളൊക്കെ ഒരു നാട്ടുകാരല്ലെ...അയല്‍ക്കാര്‍‌....!
തുറന്നു പങ്കുവയ്‌ക്കൂ....
താങ്കളുടെ ഓര്‍മ്മകള്‍., താങ്കളുടെ അനുഭവങ്ങള്‍., മുന്‍പത്തെ മഴക്കാലത്തിന്റെ ചിത്രം., feelings.,മഴയോടുള്ള പ്രണയം അങ്ങനെ എന്തെല്ലാം കിടക്കുന്നു....
[പഴയ ചിത്രം എന്റ തലമുറയ്ക്ക് അന്യവുമാണല്ലൊ!!]
ഓകെ.....?

ഹന്‍ല്ലലത്ത് Hanllalath said...

അന്നൊക്കെ
മഴക്കാലത്ത് മീന്‍ വയലില്‍ കേറി വരും...
അപ്പോള്‍ രാത്രി മീന്‍ പിടിക്കാന്‍ പോകും
വാഴത്തടി ചങ്ങാടങ്ങളില്‍ തുഴഞ്ഞു നടക്കും
ഇന്ന് നഗര രാത്രികളില്‍
ഉഷ്ണം വമിക്കുന്ന കോണ്‍ക്രീറ്റ് വനങ്ങളാല്‍ ചുറ്റപ്പെട്ട ജീവിതം
മഴ കൊതിച്ചിരിക്കുന്നു..

Unknown said...

good da.....
keep doing