
സൂര്യന് കുടിച്ചു വറ്റിച്ച മണ്ണിന്‍ഞരമ്പുകളില്‍ ജീവരക്തമായിക്കൊണ്ട്,
നനുത്ത ആ തുള്ളികള്‍ പ്രവഹിച്ചു തുടങ്ങി.....
ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....
പുതുമയുടെ കാലമാണ് മഴക്കാലം....
പ്രകൃതിതന്നെ ഋതുമതിയാകുന്ന,
എങ്ങും പച്ചപ്പുപരത്തിക്കൊണ്ട് തളിരുകള്‍ തലപൊക്കുന്ന,
പുതിയൊരു ഊര്‍ജ്ജവും, ആര്‍ജ്ജവവും കൈവരിച്ചുകൊണ്ട് മനസ്സിലെ ബാല്യം തലപൊക്കുന്ന മഴക്കാലം....
അത് നാട്ടിന്‍പുറങ്ങളില്‍ ഒരാഘോഷത്തിന്റെ പരിവേഷം തന്നെ സ്വീകരിക്കുന്നു.....
അതെ.., ആരവങ്ങളും ആര്‍പ്പുവിളികളുമായി, വലിയ കാലവ്യതിയാനമില്ലാതെതന്നെ മറ്റൊരിടവപ്പാതി കൂടി.....
ഇടവപ്പാതിയെന്ന ഓമനപ്പേരില്‍ മഴ മനുഷ്യര്‍ക്കു കൂട്ടുകാരനും,കൂട്ടുകാരിയുമാവുന്ന അവസ്ഥ.....
ഇടവമാസത്തിന്റെ പകുതിയില്‍ ആരംഭിക്കുന്ന മഴയ്ക്ക് 'ഇടവപ്പാതി'യെന്നു പേരിട്ടതിലും കാണാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തില്‍ കൈമാറിയ ആ അനുഭവപാഠം....
**********
മഴക്കളികള്‍ കേരളത്തില്‍ [പ്രത്യേകിച്ച് മലബാറില്‍] വേറെതന്നെ ഉണ്ട്....
കടലാസു തോണികളൊഴുക്കിയും, കാലുകൊണ്ട് ചാലുകീറി വെള്ളത്തെ വഴിതിരിച്ചുവിട്ടും ചെറിയ കുട്ടികള്‍ മഴക്കാലം ആഘോഷിക്കുമ്പോള്‍
'വലിയ' കുട്ടികള്‍ വാഴത്തടികൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങള്‍, വെള്ളം നിറഞ്ഞു 'കടലുപോലെയായ' പാടങ്ങളില്‍ ഇറക്കി വള്ളംകളി ആയിരിക്കും....
മാങ്ങയുടെയും, ചക്കയുടെയും കാലം കഴിഞ്ഞെത്തുന്ന മഴക്കാലത്ത്, മാങ്ങയും, ചക്കയും കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ യധേഷ്ടമുണ്ടാവും..... തണുപ്പത്ത് അതും തിന്നുകൊണ്ട് ഉമ്മറപ്പടിയില്‍ മഴയുടെ ഭംഗിആസ്വദിച്ചുകൊണ്ട് കൂനിക്കൂടിയിരിക്കുന്നതും നല്ല ചില മഴക്കാലദൃശ്യങ്ങളില്‍ ഒന്ന്........
*********

[photo2:Vipin]
ഇതൊന്നും പോരാതെ ഇടിയും മിന്നലുമായി മഴയും അതിന്റെ ശക്തി തെളിയിക്കും.....
പ്രകൃതിയും, മനുഷ്യനും കൈകോര്‍ക്കുന്ന അസുലഭ, സുന്ദര നിമിഷങ്ങള്‍....
ഇതൊക്കെ ഗ്രാമത്തിന്റെ മുഖങ്ങള്‍.....
********
നാഗരീകതയില്‍ ഈ നൈര്‍മല്യം കാണുക പ്രയാസം....
ഓടകളിലെ കരകവിഞ്ഞൊഴുകുന്ന മാലിന്യം ചവിട്ടാതെ കടന്നുപോകാന്‍ പാടുപെടുന്നവരുടെ ശാപവാക്കുകളാണ് അവിടെ മഴയെ എതിരേല്ക്കുന്നത്....
ചിലപ്പോള്‍, പെയ്യുന്നത് നിഷ്കളങ്കമായ സ്ഫടികത്തുള്ളികളുമാവില്ല.., തൊട്ടാല്‍ പൊള്ളുന്ന തീക്കനലുകളാണ്....
മനുഷ്യന് തന്നെത്തന്നെ മറന്നതിന്റെ ഫലം....
********
"ഇനിയും മരിക്കാത്ത ഭൂമി...,
നിന് ആസന്നമൃതിയില്‍ നിനക്കാത്മശാന്തി"
എന്ന കവിവചനം നല്കുന്ന ഉത്കണ്ഠയാണ് സന്തോഷത്തേക്കാള്‍ ഇന്നു മനസ്സില്‍ മുന്നിട്ടു നില്കുന്നത്....
ജീവന് തുടിക്കുന്ന, ഇനിയും മരിക്കാതെ ബാക്കിയുള്ള ആ ഭാഗങ്ങളെയെങ്കിലും നമുക്കു സംരക്ഷിക്കാം....
********
പ്രകൃതിയുടെ നന്മകള് അറിഞ്ഞുകൊണ്ട്, ഈ മഴക്കാലം നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന ആശംസകളോടെ..,, നന്ദി......

****************************************************************
താങ്കളുടെ മഴക്കാലാനുഭവങ്ങള്‍ പങ്കുവയ്ക്കുമല്ലൊ....?!!
:-)
*****************************************************************




