"പെറ്റുവീണു കരയുന്നതില്‍ പോലും 'മാനേഴ്സ്' നോക്കുന്ന ഇന്നത്തെ കാഴ്ചപ്പാടുകളില്‍ നിന്നും ഒരു തിരിഞ്ഞുനോട്ടം... ഔപചാരികതകളില്ലാത്ത, സമാധാനപരമായ, സൗഹൃദപരമായ ഒരു കൂട്ടായ്മ.... നാട്ടുവര്ത്താനങ്ങളുമായി ഒരു കൂട്ടായ്മ..."
ഒരു വാക്ക്..
നാടിനെയും, നാടിന്റെ നന്മകളെയും സ്നേഹിക്കുന്നവരെ ഉദ്ദേശിച്ച് തയ്യാറാക്കപ്പെട്ടതാണ് ഈ ബ്ലോഗ്... കൂട്ടായ്മകളെ എന്നും താലോലിക്കുന്ന ഗ്രാമീണതയില്‍ വിരിയുന്ന ഉത്സവങ്ങളെയും, ആഘോഷങ്ങളെയും, ഒപ്പം നാട്ടിന്‍പുറത്തിന്റെ നന്മകളെയും പ്രതിപാദ്യ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നു.... കൂടാതെ നാടിന്റെ പച്ചപ്പ് മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് അനുഭവവേദ്യമാക്കാന്‍ കഴിയാത്തവര്‍ക്ക് മനസ്സിലെ ഗ്രാമീണതയെയും, കുട്ടിക്കാലത്തിന്റെ സ്മരണകളെയും തിരികെ വിളിക്കുവാനായി ഒരു ഫോട്ടോ ഗ്യാലറിയും..... കൂടാതെ ചര്‍ച്ചാമൂല എന്നപേരില്‍ നാട്ടുവര്ത്താനത്തിനായി ഒരിടവും.... താങ്കളുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു.... കമന്റുക... എന്തുതന്നെ ആയാലും... ഇനി വായന തുടരൂ...
4 comments:
ഗൃഹാതുരത്വം...
ധനേഷ്
അടുത്തുള്ള വലിയവീട്ടിലെ ‘ഭാഗ്യവന്മാര്’ അവരേക്കാള്‍ മുതിര്‍ന്ന എന്റെ വീട്ടുകാരെ പേരു വിളിക്കുന്നതും ചോര്‍ന്നൊലിക്കുന്ന വീടും ഉണര്‍ന്നു പഠിക്കേണ്ടസമയത്ത് നായയെ അഴിച്ചുവിട്ട വീടുകളില്‍ പുലര്‍കാലെ പത്രവുമായി പോകുന്നതിന്റെ പൊല്ലാപ്പും പത്രം വൈകിയാല്‍ പരീക്ഷയായാലും 9 മണിക്കുമാത്രം ഹാളിലെത്തേണ്ടിവരുന്നതിന്റെ അമ്പരപ്പും കട്ടന്‍ ചായമാത്രം കുടിച്ചുകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നതിന്റെ സങ്കടവും ദൈവമേ...
ആ കാലം എന്റെ ദുരിതകാലം... മടങ്ങിവരാതിരിക്കട്ടെ....
ഗൃഹാതുരത്വം തികച്ചും ആപേക്ഷികവും ചിലപ്പോള്‍ ജനാധിപത്യവിരുദ്ധവുമത്രേ..
സ്നേഹപൂര്‍വ്വം
ബാബുരാജ്
ധനേഷ്
അത്ഭുതപ്പെടേണ്ട..
മുകളിലെ കമന്റ് ഞാന്‍ പോസ്റ്റ് ചെയ്തതാണ്.
ഞാന്‍ ലോഗ് ഇന്‍ ചെയ്തപ്പോള്‍ സിസ്റ്റത്തില്‍ കിടന്നിരുന്ന ഉഷാകുമാരിയുടെ ഗൂഗിള്‍ അക്കൌണ്ടിലേക്ക് തെറ്റി പോയതാണ്.
ക്ഷമിക്കുമല്ലോ
ബാബുരാജ്
ബാബുരാജ്, അംഗീകരിക്കുന്നു....
Post a Comment